ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിനും വികാസത്തിനും മുമ്പുള്ള കാലഘട്ടത്തില്‍ പ്രമുഖരായ പല പാരമ്പര്യ ചികിത്സകരും വൈദ്യ ശിരോമണികളുമാണ് പ്രദേശത്ത് ചികിത്സാ രംഗത്ത് പ്രശോഭിച്ചിരുന്നത്. ഇതിന് ചുവട് പിടിച്ചു കൊണ്ട് തന്നെ പിന്‍തുടര്‍ച്ചയെന്നോണം ബാല ചികിത്സാ രംഗത്തും വിഷചികിത്സാ രംഗത്തും പ്രാഗല്ഭ്യമുള്ളവര്‍ പഞ്ചായത്തിന്റെ പരിധിയില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഒറ്റമൂലി പ്രയോഗവും ഒടി പ്രയോഗവും ഒക്കെ നിലവിലുണ്ടായിരുന്നു.