Skip to main content

കലാ-സാംസ്കാരികം

സാംസ്കാരികം

മനുഷ്യ സമൂഹത്തിന്റെ കര്‍മ്മപരമായ ശ്രേഷ്ഠതയും, ബുദ്ധിപരമായ മഹനീയതയും വികാരപരമായ മനോഹാരിതയും മുറ്റിത്തഴച്ചു നില്‍ക്കുന്ന സ്ഥിതിവിശേഷത്തേയാണ് സംസ്കാരം എന്ന് വിശേഷിപ്പിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ വെച്ച് നോക്കുമ്പോള്‍ എന്തുകൊണ്ടും ഉല്‍കൃഷ്ടമായ സാംസ്കാരിക പാരമ്പര്യമാണ് കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനുള്ളത്.

സാംസ്കാരിക രംഗത്തെ പ്രമുഖര്‍

കോലത്ത് നാട്ടില്‍ പിറന്ന തെയ്യം കലക്ക് സമൂര്‍ത്തമായ രൂപഭാവങ്ങള്‍ പകര്‍ന്നുകൊടുത്ത പ്രതിഭാധനരുടെ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും അനുഗ്രഹീതമാണ് ആലപ്പടമ്പ ഗ്രാമം. ആലപ്പടമ്പ ചെറിയരാമന്‍ പണിക്കര്‍‍ , രാമന്‍ ആലപ്പടമ്പന്‍ ‍, ആലപ്പടമ്പ് രാമന്‍ പണിക്കര്‍ ‍, ചിണ്ടന്‍ ആലപ്പടമ്പന്‍ ‍, കാങ്കോല്‍ കണ്ണന്‍ നേണിക്കം, കാങ്കോല്‍ കോരന്‍ നേണിക്കം, വടശ്ശേരി അസുപെരുമലയന്‍ ‍, ആലക്കോട് കൃഷ്ണന്‍ പണിക്കര്‍ തുടങ്ങിയ പ്രതിഭാധനര്‍ ആലപ്പടമ്പിന്റെ സന്തതികളാണ്.

വായനശാലകള്‍

1.വള്ളത്തോള്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, ഏറുകുടുക്ക - 1958

2.എം വി എം കുഞ്ഞിവിഷ്ണു നമ്പീശന്‍ സ്മാരക പഞ്ചായത്ത് വായനശാല ആന്റ് ഗ്രന്ഥാലയം, മാത്തില്‍ - 1959

3.വടശ്ശേരി പഞ്ചായത്ത് വായനശാല - 1960

4.കുണ്ടയം കൊവ്വല്‍ പഞ്ചായത്ത് വായനശാല ആന്റ് ഗ്രന്ഥാലയം - 1954

5.കാങ്കോല്‍ നോര്‍ത്ത് വായനശാല - 1965

6.കാങ്കോല്‍ സൌത്ത് വായനശാല ആന്റ് ഗ്രന്ഥാലയം - 1966

7.എം ഇ കെ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം, ആലക്കാട് - 1967

8.കാളീശ്വരം വായനശാല - 1968

9.പൊതുജന വായനശാല, കക്കിരിയാട് - 1975

ക്ലബ്ബുകള്‍

1.വള്ളത്തോള്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, ഏറുകുടുക്ക
2.രക്തസാക്ഷി സ്മാരക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, ചെറുപ്പാറ
3.റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, ചൂരല്‍
4.അരുണോദയ കലാസമിതി, കുറുവേലി
5.ഭഗത്സിംഗ്  ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, വാവന്നൂര്‍
6.സഫ്ദര്‍ സംഘവേദി, വെളിച്ചംതോട്
7.ഷൈന്‍ സ്റ്റാര്‍, വെളിച്ചംതോട്
8.യുവചേതന, കുറുകുട്ടി
9.ആതിര കലാക്ഷേത്രം, ആലപ്പടമ്പ്
10.ഫാം ക്ലബ്ബ്, കിണര്‍മുക്ക്
11.യുവരശ്മി, കാനം
12.നവോദയ, മുണ്ടിന്പാറ
13.നാഷനല്‍ യൂത്ത് ക്ലബ്ബ്, ആലപ്പടമ്പ്
14.സ്റ്റെപ് ഇന്‍ ഹോം, ആലപ്പടമ്പ്
15.ജയഭാരത് സൌഹൃതവേദി, വടവന്നൂര്‍
16.ടി ആര്‍ സി, മാത്തില്‍
17.എ എസ്സ് സി, മാത്തില്‍
18.റിക്രിയേഷന്‍ ക്ലബ്ബ്, വടവന്നൂര്‍ സൌത്ത്
19.സിഗ്മ, മാത്തില്‍
20.എ കെ ജി സ്മാരക കലാകായികവേദി, വടശ്ശേരി
21.പ്രതിഭാ സാംസ്കാരികവേദി, പൂവത്തിന്‍ കീഴില്‍
22.ക്രൌണ്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, പൂവത്തിന്‍ കീഴില്‍
23.അഴീക്കോടന്‍ സ്മാരക കലാകായികവേദി, മണ്‍പറമ്പ്
24.സാംസ്കാരികവേദി, വടശ്ശേരി
25.യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്,കക്കിരിയാട്
26.തരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, കക്കിരിയാട്
27.നടന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, വടശ്ശേരി

Syndicate content