Skip to main content

കാര്‍ഷികം

പാടശേഖര സമിതികള്‍

 പാടശേഖര സമിതികള്‍ പഞ്ചായത്തില്‍ സജീവമാണ്.

 

പ്രധാന വിളവുകള്‍

ക്രമനമ്പര്‍ വിള വിസ്തീര്‍ണ്ണം മൊത്തം ഉല്‍പാദനം ക്ഷമത
1 നെല്ല്  1 300 ഹെ. 630 എം ടി 2100 കി.
2 നെല്ല്  2 290 ഹെ.

സ്ഥാപനങ്ങള്‍

പഞ്ചായത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തി രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒന്ന് മാത്തില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍,

രണ്ട് കാങ്കോല്‍ സീഡ് ഫാം.

സ്വകാര്യസ്ഥാപനങ്ങള്‍ കാര്യമായി ഒന്നും തന്നെ ഇല്ല. ചെറിയ രണ്ടു റബ്ബര്‍ നഴ്സറികള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ ജിതിന്‍ റബ്ബര്‍ നഴ്സറി വൈമീരിയം ആണ് പ്രധാനമായും റബ്ബര്‍ തൈ വിപണനം നടത്തുന്നത്. റബ്ബര്‍ നഴ്സറികള്‍ ഒഴിച്ച് മറ്റ് നഴ്സറികളോ ഹരിതസംഘങ്ങളോ പ്രവര്‍ത്തിക്കുന്നില്ല.

കാര്‍ഷികം

പഞ്ചായത്ത് പ്രദേശത്തെ ഭൂസ്ഥിതിയും പ്രകൃതി രമണീയതയും പ്രത്യേകതളും അന്യത്ര പ്രതിപാദിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ മഖ്യ ജീവനോപാധിയായി കൃഷിയെ തന്നെയാണ് ആശ്രയിച്ചു പോന്നിരുന്നത്. ഒരു പഴങ്കഥയായി മാറിയ പുനം കൃഷിയും ഇപ്പോഴും നിലനിന്നു വരുന്ന വയല്‍ കൃഷിയുമാണ് ഏറെ പ്രധാനം. പഴയ കാലത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളായ നെല്ല്, ചാമ, വരക്, ചോളം തുടങ്ങിയ ധാന്യങ്ങളും കപ്പ, ചേന, ചേമ്പ്, മധുര കിഴങ്ങ്, കൂവ, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും വിവിധ ഇനം പച്ചക്കറികളും ആവശ്യാനുസരണം ഉല്‍പ്പാദിപ്പിച്ചുവരുന്നു.

കൃഷി, മൃഗസംരംക്ഷണം, സഹകരണം

1.കൃഷിഭവന്‍, മാത്തില്‍ (ഗവ.)
2.വെറ്റിനറി ഹോസ്പിറ്റല്‍, മാത്തില്‍ (ഗവ.)
3.സീഡ് ഫാം, കാങ്കോല്‍ (ഗവ.)
4.ഐ സി പി പി സബ്സെന്റര്‍, ചൂരല്‍, കാങ്കോല്‍, കാളീശ്വരം
5.ഐ സി ഡി പി സബ്സെന്റര്‍ - ചൂരല്‍
6.മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ഹെഡ് ഓഫീസ് മാത്തില്‍
7.മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, സായാഹ്നശാഖ, മാത്തില്‍
8.മാത്തില്‍ ബ്രാഞ്ച്, ഏറുകുടുക്ക
9.മാത്തില്‍ ബ്രാഞ്ച്, ചൂരല്‍
10.മാത്തില്‍ ബ്രാഞ്ച്, വെളിച്ചംതോട്

Syndicate content