കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 13 വാര്‍ഡകളിലായി 42.07 ച.കി.മീ വിസ്തൃതിയില്‍ 19852 (പഴയ കണക്ക്) ജനസംഖ്യയുമുള്ള കാസറഗോഡ് ജില്ലയുമായി തൊട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത്.
കുന്നുകളും താഴ്വരകളും ചെരിവുകളും സമതലങ്ങളും വയലുകളും ഇടചേര്‍ന്ന് ദൃശ്യസുന്ദരവും പ്രകൃതി രമണീയതയാല്‍ അനുഗ്രഹീതയുമായ ഭൂപ്രദേശമാണ് കാങ്കോല്‍ ആലപ്പടമ്പ്. പേര് സൂചിപ്പിക്കും വിധം തന്നെ കാങ്കോല്‍ , ആലപ്പടമ്പ് എന്നീ രണ്ട് റവന്യൂവില്ലേജുകള്‍ ചേര്‍ന്നാണ് ഈ പഞ്ചായത്ത് രൂപീകൃതമായിട്ടുള്ളത്.
കിഴക്ക് എരമം കുറ്റൂര്‍ -പെരിങ്ങോം ഗ്രാമ പഞ്ചായത്തുകളും പടിഞ്ഞാറ് കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്തും തെക്ക് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും വടക്ക് കുറ്റൂര്‍ ചീമേനി പഞ്ചായത്തുമാണ് നാല് അതിരുകള്‍ .