Skip to main content

കുടുംബശ്രീ

കുടുംബശ്രീ-സ്വയംതൊഴില്‍ സംഘങ്ങള്‍

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭം കുറിച്ച് കുടുംബശ്രീ പ്രസ്ഥാനം പഞ്ചായത്തില്‍ സ്ത്രീ മുന്നേറ്റത്തിന്റെ പ്രകടരൂപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 1998 ല്‍ വിവിധ വാര്‍ഡുകളിലായി 84 യൂനിറ്റുകളാണ് പ്രവര്‍ത്തന ക്ഷമമായിരുന്നതെങ്കില്‍ നിലവില്‍ അത് 118 എണ്ണമായി വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ സ്ത്രീകളുടെ ജീവിത ചര്‍ച്ചയുടെ ഒരു ഭാഗമായി തന്നെ കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്നിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച 118 യൂനിറ്റുകളും (വിശദാംശങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്) 13 എ ഡി എസും ഒരു സി ഡി എസും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

Syndicate content