ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ദേശീയ സ്വാതന്ത്രത്തിനുവേണ്ടി അക്കാലത്തു നടന്ന പോരാങ്ങളിലും പ്രക്ഷോഭങ്ങളിലും ഈ പഞ്ചായത്ത് പ്രദേശത്തെ യുവാക്കളും സജീവമായി പങ്കുകൊണ്ടിട്ടുണ്ട്.
1939ല്‍ ആലക്കാട്ടെ കുടികിടപ്പുകാരന്‍ ക്ടാരന്‍ ചന്തുവിനെ ഒഴിപ്പിച്ച മണിപ്പുഴ ഇല്ലം നമ്പൂതിരിയുടെ നടപടിക്കെതിരെ സഖാവ് എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ കൃഷിക്കാരെ സംഘടിപ്പിക്കുകയുമുണ്ടായി.ഈ സമരത്തില്‍ സഖാവ് എ കെ ജി അടക്കമുള്ള നേതാക്കളുടെ ഇടപെടലുകളും ഉണ്ടായപ്പോള്‍ ജന്മി മണിപ്പുഴ ഇല്ലം നമ്പൂതിരി ഒഴിപ്പിക്കലില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.