അപൂര്‍വ്വവും അത്യപൂര്‍വ്വവുമായി കാണപ്പെടുന്ന സസ്യ ജനുസ്സുകള്‍ കൊണ്ട് അനുഗ്രഹീതമാണ് കാങ്കോല്‍ ആലപ്പടമ്പ്. തേക്ക്, ഇരുള്‍ , മരുത്, തടിച്ചില്‍ , എടയ, കരിയ, കറുകുട്ടി, ഇരഞ്ഞി, കാഞ്ഞിരം, കാട്ടുകുടുക്ക, അമ്പഴം, മഞ്ചാടി, വെങ്കണ, കനിമരുത്, ചേരല്‍ , വീമ്പ്, പൂവ്വം, താന്നി, ഉരുപ്പ്, ഏലോം, കരയം, പന, അത്തി, ഇത്തി, ആല്‍ , അരയാല്‍ , തേമ്പതി, ആലം ആവല്‍, അകില്‍ , അകില്‍ ചന്ദനം, വേണ്ട, ഞാവല്‍ , പൂവ്, പാല തുടങ്ങിയ വന്‍ വൃക്ഷങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു ഈ നാട് എന്നാല്‍ ജനവാസം കൂടി വന്നപ്പോള്‍ ഇവയുടെ എണ്ണത്തില്‍ വല്ലാതെ കുറവ് വന്നിട്ടുണ്ടെങ്കിലും പേരിന് ഇന്നും എല്ലാം നിലനില്‍ക്കുന്നുണ്ട്.