Skip to main content

വ്യവസായം

വ്യവസായം

പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം വ്യാവസായിക വളര്‍ച്ചയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ തീരെ ഇല്ല. സ്വകാര്യ മേഖലയില്‍ ഏതാനും ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പലതും ഊര്‍ദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്നവയാണ്. പഞ്ചായത്തിന്റെ പൊതു ചിത്രം ഇതായിരുന്നതിനാല്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജനകീയാസൂത്രണ പദ്ധതികാലത്ത്
(1999 - 2000) പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സഹായത്താല്‍ ചൂരലില്‍ ഒരു മിനി വ്യവസായകേന്ദ്രം ആരംഭിച്ചിട്ടുണ്ട് മൂന്ന് ചെറുകിയ സംരംഭങ്ങള്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പഞ്ചായത്തിന്റെ വ്യാവസായിക ചരിത്രം പരിശോധിച്ചാല്‍ 1972 -73 കാലഘട്ടത്തില്‍ മാത്തിലില്‍ ക്രെയ്പ് തുണിയുണ്ടാക്കിരുന്ന ഒരു നെയ്ത്ത് ശാല പ്രവര്‍ത്തിച്ചതായി കാണാന്‍ സാധിക്കും. നാലഞ്ചു വര്‍ഷത്തിനു ശേഷം വിപണന പ്രശ്നത്തില്‍ ഈ സ്ഥാപനം പൂട്ടിയിടപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ഊര്‍ജ്ജിത നെല്‍കൃഷി വികസനത്തിന്റെ ഭാഗമായി മാത്തിലില്‍ 1967 ല്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വക ഒരു ട്രാക്ടര്‍ സ്റ്റേഷനും അനുബന്ധവര്‍ക്ക്ഷോപ്പും ആരംഭിച്ചുവെങ്കിലും പലകാരണങ്ങളാലും പ്രസ്തുത സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം നിലക്കുകയാണ് ചെയ്തത്. പിന്നീട് 1980കളിലാണ് പഞ്ചായത്തില്‍ ചില ചെറുകിട വ്യവസായങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാകുന്നത്.

പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിടവ്യവസായ സംരംഭങ്ങള്‍ താഴെ പറയുന്നവയാണ്.
1.വെസ്റ്റ് കോസ്റ്റ് പോളിമേര്‍സ്, കാങ്കോല്‍
2.ഓര്‍ഗാനോ മെറ്റാലിക്സ്, ചൂരല്‍
3.ഈസ്റ്റേണ്‍ വുഡ് ഇന്‍ഡസ്ട്രീസ്, കക്കിരിയാട്
4.റാഷീസ് വുഡ് ഇന്‍ഡസ്ട്രീസ്, കാങ്കോല്‍
5.അലൈസ് വുഡ് ഇന്‍ഡസ്ട്രീസ്, കുറുകുട്ടി
6.വി സി ആര്‍ ഇന്‍ഡസ്ട്രീസ്,, കാങ്കോല്‍
7.നവധാര സിഫൈബറിംഗ് ഇന്‍ഡസ്ട്രീസ്, ചൂരല്‍
8.വസന്ത സ്റ്റോണ്‍ ക്രഷര്‍, ചൂരല്‍
9.ഈസ്റ്റേണ്‍ ക്രഷര്‍, ആലക്കാട്
10.പരുത്തി സംസ്കരണകേന്ദ്രം, ഏറുകുടുക്ക
11.നീലേശ്വരം ക്ലേ പ്രോഡക്ട്സ്, വൈപ്പീരിയം
12.സെയിഫ് ഹോളോ സിമന്റ്, കാങ്കോല്‍
13.ഫ്രന്‍സ് ഹോളോബ്രിക്സ്, ചൂരല്‍
14.കാവണാല്‍ ഇന്‍ഡസ്ട്രീസ്, മാത്തില്‍
15.ഓസ്കാര്‍ മെറ്റല്‍സ്, മാത്തില്‍
16.മലബാര്‍ ഇന്‍ഡസ്ട്രീസ്, കാങ്കോല്‍
17.സോളീസ് സ്റ്റീല്‍ ക്രാഫ്റ്റ്, ചൂരല്‍
18.വുഡ് ഇന്‍ഡസ്ട്രീസ്, സ്വാമിമുക്ക്
19.വുഡ് ഇന്‍ഡസ്ട്രീസ്, പുഴാമണ്ണി
20.എം എം മെറ്റല്‍സ്, കൂട്ടുമുന്ന
 

Syndicate content