Skip to main content

കാങ്കോല്‍ ആലപ്പടമ്പ്

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 13 വാര്‍ഡകളിലായി 42.07 ച.കി.മീ വിസ്തൃതിയില്‍  കാസര്‍ഗോഡ് ജില്ലയുമായി തൊട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കാങ്കോല്‍ ആലപ്പടമ്പ. കുന്നുകളും താഴ്വരകളും ചെരിവുകളും സമതലങ്ങളും വയലുകളും ഇടചേര്‍ന്ന് ദൃശ്യസുന്ദരവും പ്രകൃതി രമണീയതയാല്‍ അനുഗ്രഹീതയുമായ ഭൂപ്രദേശം. പുരാണ പ്രോക്തമായ ദക്ഷയാഗവുമായി ബന്ധപ്പെട്ടാണത്രെ കാങ്കോല്‍ ആലപ്പഠമ്പെന്ന സ്ഥലനാമം ‌കൈവന്നത്. കപില മഹര്‍ഷി “കോവില്‍ ‍” എന്ന സ്ഥലത്ത് യാഗം നടത്തി എന്നാണ് ഐതീഹ്യം. എല്ലാ ജാതി മതസ്ഥരും സഹവര്‍ത്തിത്തോടെ കഴിയുന്ന  ഒരു തികഞ്ഞ കാര്‍ഷിക ഗ്രാമമായ ഇവിടെ സാമൂഹ്യ സാമ്പത്തിക ബന്ധങ്ങള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

Kerala

 കണ്ണൂരിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിനടുത്തായി സ്ഥിതി ചെയ്യുന്നു. കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പള്ളി, പരിയാരം ഗ്രാമപഞ്ചായത്തുകളാണ് ചെറുതാഴം പഞ്ചായത്തിന്റെ അതിര്‍ത്തി പഞ്ചായത്തുകള്‍ . തെയ്യങ്ങളും പൂരക്കളിയും അമ്പലങ്ങളും കാവുകളുമായി ബന്ധപ്പെടുത്തി ഒരു സമ്പന്നമായ സാംസ്കാരിക പശ്ചാത്തലം ചെറുതാഴത്തിനുണ്ട്. മുച്ചിചോട്ട് കാവിലെ മൂന്ന് പതിറ്റാണ്ട് കൂടുമ്പോള്‍ നടത്തുന്ന പെരുങ്കളിയാട്ടവും ചെറുതാഴത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Syndicate content